ബാലുശ്ശേരി: ചാന്ദ്ര വിജയാഘോഷത്തിന്റെ ഭാഗമായി കണ്ണാടിപ്പൊയിൽ യുവജന വായനശാല സംഘടിപ്പിച്ച ബഹിരാകാശ വിസ്മയം
ക്വിസ് മത്സരവും ശാസ്ത്ര ക്ലാസും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഗീത കെ.ഇ. അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബിനില, ദൈത്വജ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ജി.എസ്. ഹരിപ്രസാദ് സ്വാഗതവും കെ. കെ. മിനിജ നന്ദിയും പറഞ്ഞു.
ജില്ലാ തല കൈയെഴുത്ത് പ്രതി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വായനശാലയ്ക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റും കൈമാറി.
ആഷ്‌വിൻ, ഷെർവിൻ എസ്, തന്മ ശ്രീനേഷ്, ഹാവിഷ് പ്രസീബ്, ആദിദേവ്, റജ ഫാത്തിമ എന്നിവർ കുട്ടികളുടെ വിഭാഗത്തിലും
എം.കെ.അശ്വതി, റിൻസി, കെ.പി. ബിനില, പി.കെ.ഷബ്ജ, ലതിക എന്നിവർ മുതിർന്നവരുടെ വിഭാഗത്തിലും വിജയികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |