കോഴിക്കോട് : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ജില്ല മാർച്ചും ധർണയും നടത്തും. മുതലക്കുളം മൈതാനിയിൽ നിന്ന് രാവിലെ 10.30ന് ആരംഭിക്കും. 17 സബ്ജില്ലുകളിൽ നിന്നായി 5000 ത്തോളം അദ്ധ്യാപകർ റാലിയിൽ അണിനിരക്കും. ഡി.ഡി.ഇ ഓഫീസിന് മുമ്പിൽ നടത്തുന്ന ധർണ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി മഹേഷ് പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വി.പി രാജീവൻ, പി.എസ് സ്മിജ, ആർ.എം രാജൻ, കെ.എം സജീഷ് നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |