വടകര : നിരന്തര നിയമ പോരാട്ടത്തിലൂടെ കള്ളക്കേസുകൾക്കെതിരെ വിജയം നേടുന്നതിന് നേതൃത്വം നൽകിയ എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സൊസൈറ്റി സാരഥികളെ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ, പ്രസിഡന്റ് എം.എം ദാമോദരൻ, മുൻ സൊസൈറ്റി സെക്രട്ടറി പുത്തൻപുരയിൽ സദാനന്ദൻ, ഓഫീസ് ജീവനക്കാരായ രോഹിണി ബാലകൃഷ്ണൻ, രജീഷ്, രഗിന എന്നിവർ ആദരം ഏറ്റുവാങ്ങി. വടകര ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ, മുൻ സൊസൈറ്റി സെക്രട്ടറി പുത്തൻപുരയിൽ സദാനന്ദൻ, സൊസൈറ്റി സെക്രട്ടറി രാധാകൃഷ്ണൻ, സുഗുണേഷ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ജയേഷ് വടകര, പി.പവിത്രൻ, ബാബു മണിയാറത്ത്, സത്യൻ വെള്ളൂർ, വനിത സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്, വനിത സംഘം പ്രസിഡന്റ് സുഭാഷിണി സുഗുണേഷ്, സെക്രട്ടറി ഗീത രാജീവ്, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം അനീഷ് കുനിങ്ങാട്, ഷിജിത്ത് മേപ്പയിൽ എന്നിവർ പങ്കെടുത്തു. കൗൺസിലർ വിനോദൻ മാസ്റ്റർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |