വടകര: ചിങ്ങം ഒന്ന് കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി ഏറാമല പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നു. ഇതിലേക്ക് താഴെ പറയുന്ന ഇനങ്ങളിലായി മികച്ച കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. ജൈവ കർഷകൻ, വനിത കർഷക, മുതിർന്ന കർഷകൻ, വിദ്യാർത്ഥി/വിദ്യാർത്ഥിനി കർഷക, എസ്.സി/ എസ്.ടി കർഷകൻ, മത്സ്യ കർഷകൻ, ക്ഷീര കർഷകൻ, സമ്മിശ്ര കർഷകൻ, കർഷക തൊഴിലാളി, കാർഷിക പ്രവർത്തനത്തിൽ മികവ് പുലർത്തുന്ന സ്കൂൾ എന്നീ വിഭാഗങ്ങളിലുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ വാർഡ് മെമ്പർ മുഖേനയോ കാർഷിക വികസന സമിതി അംഗങ്ങൾ മുഖേനയോ ആറിന് 5 മണിക്ക് മുൻപായി ഏറാമല കൃഷി ഭവനിൽ എത്തിക്കേണ്ടതാണെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |