കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിനെ ഭിന്നശേഷി -വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിനായി 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ നൽകുന്ന 'അരികെ 'പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജമീല അസീസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഷാജു ടി പി തേൻമല, റിയാനസ് സുബൈർ, ചിന്ന അശോകൻ, വനജ വിജയൻ, സെക്രട്ടറി സീനത്ത് കെ, അസി.സെക്രട്ടറി അനിതകുമാരി എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ് സ്വാഗതവും നസീറ പി എ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |