വടകര : മണിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കുന്നത്തുകര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം 85 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ 1.5 ഏക്കർ സ്ഥലത്താണ് ഗ്രാമപഞ്ചായത്ത് വിഹിതവും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് സ്റ്റേഡിയം പണിയുന്നത്. സെവൻസ് ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, ഷട്ടിൽ കോർട്ടുകൾ എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ്, വൈസ് പ്രസിഡന്റ് എം.ജയപ്രഭ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |