കോഴിക്കോട്: ഗായകൻ പി. ജയചന്ദ്രന് സമർപ്പണമായി നാദം സ്‌കൂൾ ഒഫ് മ്യൂസിക് പ്രിൻസിപ്പൽ മാറാട് ഉദയകുമാർ 101 ഗാനങ്ങൾ തുടർച്ചയായി ആലപിക്കുന്നു. 'ജയചന്ദ്ര ഗാനോത്സവം 2025' എന്ന പേരിൽ 24ന് ടൗൺ ഹാളിൽ രാവിലെ 9 മണി മുതൽ രാത്രി 10 വരെയാണ് പരിപാടി. വൈകിട്ട് 5ന് അദ്ദേഹത്തിന്റെ ഗുരുവായ പി.കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉദയകുമാർ എഴുതി സനീഷ് എബ്രഹാം സംഗീതം നൽകിയ 'ശ്രാവണസന്ധ്യ' ഓണപ്പാട്ടിന്റെ ലോഞ്ചിംഗ് പ്രശസ്ത മ്യൂസിക് ഡയറക്ടർ തേജ്‌മെർവിൻ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ മാറാട് ഉദയകുമാർ, ബാലചന്ദ്ര മേനോൻ, തുളസീധരൻ പിള്ള, സനീഷ് എബ്രഹാം, സുന്ദർ റാം, ശ്രീലത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |