കൊയിലാണ്ടി: കേരളകൗമുദിയും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി മൂടാടി മലബാർ കോളേജിൽ നടത്തിയ 'ആരോഗ്യം ആനന്ദം' ആരോഗ്യ സെമിനാർ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ അജിത് കുമാർ ടി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.രാജേഷ് കുമാർ, ഡോ. രാകേഷ് കുമാർ ജാ, ഫുഡ് സേഫ്ടി നോഡൽ ഓഫീസർ വിജി വിൻസൺ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കൊയിലാണ്ടി ലേഖകൻ പി.കെ. രവീന്ദ്രനാഥൻ സ്വാഗതവും ഐക്യു.എ.സി കോഓർഡിനേറ്റർ പ്രിയങ്ക.കെ.പി നന്ദിയും പറഞ്ഞു. ഫുഡ് സേഫ്ടി വിഭാഗത്തിന്റെ ഷുഗർ ബോർഡ് കോളേജിൽ സ്ഥാപിച്ചു. മന വെജിലെ കുറുവങ്ങാട് നരിക്കുനി ഇല്ലത്തെ സാവിത്രി അന്തർജ്ജനത്തേയും വിയ്യൂർ പ്രശാന്തി വെളിച്ചെണ്ണ മിൽ ഉടമ നമ്പ്രത്തുകണ്ടി അനിൽകുമാറിനെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |