കുറ്റ്യാടി: കൊവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് നിഷേധിക്കപ്പെട്ട ട്രെയിൻ യാത്രാ സൗജന്യം പുന:സ്ഥാപിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫ്രന്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. മൊകേരി സാംസ്കാരിക നിലയത്തിൽ നടന്ന കുന്നുമ്മൽ മേഖല കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ.കെ.സി. പിള്ള ഉദ്ഘാടനം ചെയ്തു. എ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി എം.കെ ജയരാജൻ, കേരള സർക്കാർ വയോജന മേഖലയിൽ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.പി. നാണു, പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണിയപ്പൻ, ഒ.നാണു, പി.രമ എന്നിവർ പ്രസംഗിച്ചു. വി.പി.ശശിധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.ലീല സ്വാഗതവും പി.ടി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |