വടകര: ദേശീയ പാതയിൽ അഴിയൂർ മുതൽ മുക്കാളി വരെ സർവീസ് റോഡിലെ തകർന്ന ഭാഗങ്ങളിൽ ഗതാഗതം സുഗമമാക്കണമെന്ന് യു.ഡി.എഫ് - ആർ.എം.പി ജനകീയ മുന്നണി മുക്കാളി ടൗൺ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡിന്റെ തകർച്ച മുലം അപകടങ്ങളും ഗതാഗത സ്തംഭനവും നിത്യസംഭവമാണെന്ന് യോഗം ചുണ്ടിക്കാട്ടി. ആർ.എം.പി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി.പി പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. നസീർ വിരോളി അദ്ധ്യക്ഷത വഹിച്ചു. കെ അൻവർ ഹാജി, പി ബാബുരാജ്, രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, യു.എ റഹിം, വി.കെ അനിൽകുമാർ, ഹാരിസ് മുക്കാളി, കെ.പി വിജയൻ, കെ പി ജയകുമാർ, പി.സുലൈമാൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |