സുൽത്താൻ ബത്തേരി: എസ്.എൻ.ഡി.പി യോഗം ശാഖ നേതൃസംഗമം നാളെ ഉച്ചയ്ക്ക് രണ്ടിന് സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. സുൽത്താൻ ബത്തേരി, എം.കെ.രാഘവൻ മെമ്മോറിയൽ പുൽപ്പള്ളി, കൽപ്പറ്റ , നീലഗിരി യൂണിയനുകളുടെ കീഴിലുള്ള ശാഖാ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കും . എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടന വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകും. എസ്.എൻ.ഡി.പി യോഗം കൽപ്പറ്റ യൂണിയൻ സെക്രട്ടറി എം മോഹനൻ ഉപഹാര സമർപ്പണം നടത്തും, പ്രസിഡന്റ് കെ.ആർ.കൃഷ്ണൻ, പുൽപ്പള്ളി യൂണിയൻ കൺവീനർ സജി കോടിക്കുളത്ത്, നീലഗിരി യൂണിയൻ പ്രസിഡന്റ് കെ.കെ. പീതാംബരൻ, ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ.എൻ.കെ.ബാബുരാജ് എന്നിവർ പ്രസംഗിക്കും. യൂണിയൻ പോഷക സംഘടന ഭാരവാഹികൾ നേതൃത്വം നൽകും. ബത്തേരി യൂണിയൻ കൺവീനർ എൻ.കെ ഷാജി സ്വാഗതവും നീലഗിരി യൂണിയൻ സെക്രട്ടറി പി.വി ബിന്ദുരാജ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |