ഉള്ളിയേരി: കിടപ്പ് രോഗികൾക്ക് മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി പാലോറ ഹയർസെക്കൻഡറി സ്കൂൾ എൻ. എസ്. എസ് വോളണ്ടിയർമാർ സ്വരൂപിച്ച സാന്ത്വനനിധി ഉള്ളിയേരി പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയ്ക്ക് കൈമാറി. അവധി ദിവസങ്ങളിൽ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് നൂറ് വോളണ്ടിയർമാരാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിധി സ്വരൂപിച്ചത്. സാന്ത്വനനിധി കൈമാറൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ.എം ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.എ ശ്രീജിത്ത്, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് പി.വി ഭാസ്കരൻ കിടാവ്, എസ്.ശ്രീചിത്ത്, വിനോദ്. പി. പൂക്കാട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |