കുറ്റ്യാടി: മലയോര ഹൈവേയുടെ ഭാഗമായി മരുതോങ്കര, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 9.7 കേടി രൂപ ചെലവിൽ കുറ്റ്യാടി പുഴക്ക് കുറുകെ നിർമ്മിക്കുന്ന ചവറംമൂഴി പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനത്തിനായി ചങ്ങരോത്ത് ഹോളി ഫാമിലി സ്കൂളിൽ സംഘാടകസമിതി രൂപീകരിച്ചു. നവംബർ മൂന്നിന് വൈകുന്നേരം നാല് മണിക്ക് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ: പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്‌ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. നാദാപുരം എം.എൽ.എ. ഇ.കെ. വിജയൻ മുഖ്യാതിഥിയാവും. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ചങ്കരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |