രാമനാട്ടുകര: ദേശീയപാത 66 ൽ രാമനാട്ടുകര നിസരി ജംഗ്ഷനിൽ യാത്രക്കാരുടെ യാത്രാദുരിതം അകറ്റുന്നതിന് ഫൂട് ഓവർ ബ്രിഡ്ജ് അത്യാവശ്യമാണെന്നും ജനങ്ങളുടെ ഈ ആവശ്യം നടപ്പിലാക്കുന്നതിന് ബി.ജെ.പിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ അദ്ധ്യക്ഷൻ പ്രകാശ് ബാബു പറഞ്ഞു. നിസരി ജഗ്ഷനിലെ സ്ഥലം സന്ദർശിച്ച് സ്ഥലംനിവാസികളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. രാജേഷ് പൊന്നാട്ടിൽ, ഉഷാ കുമാരി, അരുൺ ലാൽ, അരുൺ രാജ്, രാമചന്ദ്രൻ പി, വിഷ്ണുദാസ് പി.കെ, അനൂപ് പാലക്കൽ, അരുൺ പി.കെ, സുബ്രഹ്മണ്യൻ. പി.സി എന്നിവർ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |