വടകര : വടകര ഗവ. ആയുർവേദ ആശുപത്രിയുടെ നവീകരിച്ച കെട്ടിടങ്ങൾ ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈ.ചെയർമാൻ പി.കെ. സതീശൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി പ്രജിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സജീവ് കുമാർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജിത പതേരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ, വി.കെ. അസീസ്, കൗൺസിലർ സി. കെ.കെ. കരിം, ടി.പി. ഗോപാലൻ, സോമൻ മുതുവന, സത്യനാഥ്, അഡ്വ. ലതിക ശ്രീനിവാസ്, സി. കുമാരൻ, സുധീഷ് വള്ളിൽ, എ.വി.ഗണേശൻ, എ.പി. സജിത്, ബി. ഗോപാലൻ, ഇ.പി.ഇബ്രാഹിം, വി.പി. ഷാജഹാൻ, കെ.പി. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു സ്വാഗതവും ഡോ. എസ്. കവിത നന്ദിയും പറഞ്ഞു. പേ വാർഡ് ബ്ലോക്ക്, ഒ.പി, ഐ.പി. എന്നിവയുടെ നവീകരണമാണ് പൂർത്തീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |