കുറ്റ്യാടി: മൊകേരി ഗവ:കോളേജ് അലുംമിനി അസോസിയേഷൻ (മാസ്) കോളേജിൽ ഒരുക്കിയ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട സമർപ്പണം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ പദ്ധതി സ്പോൺസർ ചെയ്ത പ്രവാസി വ്യവസായിയും പൂർവവിദ്യർഥിയുമായ നാസർ നെല്ലോളി പദ്ധതി ഉദ്ഘാടനം ചെയ്യും. പൊലീസ് അസി. കമ്മിഷണറും പൂർവ വിദ്യാർത്ഥിയുമായ ടി.കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തും. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ടി നഫീസ എന്നിവർ മുഖ്യാതിഥികളാകും. ബാദുഷ ബിഎം ആൻഡ് ടീം അവതരിപ്പിക്കുന്ന ഗാനവിരുന്നും അരങ്ങേറുമെന്ന് പ്രൻസിപ്പൽ അഷറഫ്, മാസ് പ്രസിഡന്റ് വി.കെ രഘുപ്രസാദ്, സെക്രട്ടറി മനോജ് അരൂർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |