മേപ്പയ്യൂർ : മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ ജലഗുണനിലവാര പരിശോധന ലാബ് സജ്ജമായി. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹരിത കേരളം മിഷനാണ് ലാബ് ഒരുക്കിയത്. അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന സാഹചര്യത്തിൽ ജലഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ലാബിന്റെ ലക്ഷ്യം. ലാബിലേക്ക് ആവശ്യമായ കെമിക്കൽസ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ വി.പി ബിജു അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ്പേഴ്സൺ എം.പി നിരഞ്ജന പദ്ധതി വിശദീകരിച്ചു. പ്രധാനാദ്ധ്യാപകൻ കെ.എം മുഹമ്മദ് , എം.എ ജെയിൻ റോസ് , കെ.കെ ദിവ്യ , പി.പി മനീഷ, പ്രിൻസിപ്പൽ എം സക്കീർ, സുഭാഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |