കോഴിക്കോട്: അര നൂറ്റാണ്ട് പിന്നിടുന്ന കോർപറേഷൻ ഭരണത്തിന് ഇളക്കം തട്ടാതിരിക്കാൻ പരിചയ സമ്പന്നരെ കളത്തിലിറക്കി എൽ.ഡി.എഫ്. ആകെയുള്ള 76 ഡിവിഷനുകളിൽ കല്ലായി, മുഖദാർ, കാരപ്പറമ്പ് ഡിവിഷനുകൾ ഒഴികെയുള്ള 73 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സിറ്റിംഗ് കൗൺസിലർമാരായ 14 പേർ ഇക്കുറിയും ജനവിധി തേടാൻ കളത്തിലുണ്ട്.
സി.പി.എം 57 ൽ
57 സീറ്റിലാണ് സി.പി.എം മത്സരിക്കുക. സി.പി.ഐ 5 സീറ്റിലും ആർ. ജെ.ഡി 5 സീറ്റിലും എൻ.സി.പി 3 സീറ്റിലും ജനതാദൾ എസ് - രണ്ടും ഐ.എൻ.എൽ, കേരള കോൺഗ്രസ്, നാഷണൽ ലീഗ്, കോൺഗ്രസ് എസ്. എന്നീ പാർട്ടികൾ ഒന്ന് വീതം സീറ്റുകളിലും മത്സരിക്കും. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് മീഞ്ചന്ത വാർഡിൽ നിന്നും മത്സരിക്കും. മുൻ ഡെപ്യൂട്ടി കലക്ടർ അനിതാ കുമാരി മാത്തോട്ടം വാർഡിൽ സ്ഥാനാർത്ഥിയാകും. കോൺഗ്രസ് വെള്ളയിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിൽഫ്രഡ് രാജ് ആർ.ജെ.ഡി സ്ഥാനാർത്ഥിയായി നടക്കാവ് വാർഡിൽ മത്സരിക്കും. കോൺഗ്രസിൽ നിന്ന് രാജിവെക്കാതെയാണ് പ്രഖ്യാപനം.
മത്സരിക്കുന്ന വാർഡുകളും സ്ഥാനാർത്ഥികളും
സി.പി.എം
1. എലത്തൂർ-.പി.കെ റംല, 2. ചെട്ടിക്കുളം- ഇ.സുനിൽ കുമാർ, 3. എരഞ്ഞിക്കൽ- വി.പി.മനോജ് 4. പുത്തൂർ-ആമിറ സിറാജ് 6. കുണ്ടൂപറമ്പ്- ടി.എസ്. ഷിംജിത്ത് 7-കരുവിശ്ശേരി - എം.എം ലത 8. മലാപ്പറമ്പ്- സിന്ധു.എം.പി 9. തടമ്പാട്ട്താഴം- ഒ.സദാശിവൻ 10. വേങ്ങേരി - യു.രജനി 11. പൂളക്കടവ്- പി ബിജുലാൽ 13. സിവിൽസ്റ്റേഷൻ - പി.ബി.മഞ്ജു അനൂപ് 15. വെള്ളിമാട്‌കുന്ന് - പ്രമീള ബാലഗോപാൽ 16. മൂഴിക്കൽ-പി.കെ.ബിന്ദു 17. ചെലവൂർ- പി.ഉഷാദേവി 18. മായനാട്-കെ എസ്.പ്രഭീഷ് 19. മെഡിക്കൽ കോളേജ് സൗത്ത്- കവിത.സി 20. മെഡിക്കൽ കോളേജ്-ഷീതു ശിവേഷ് 22. കോവൂർ- ജിജി രമേശൻ 73 നെലിക്കോട്- പി.കെ.ജിജീഷ് 24. കുടിൽതോട്- എൻ സനൂപ് 25. കോട്ടൂളി- ഡോ.എസ്.ജയശ്രി, 26. പറയഞ്ചേരി-പ്രഭിത രാജീവ് 27. പുതിയറ-സി.രേഖ 28. കുതിരവട്ടം- ആതിര വൈശാഖ് 29. പൊറ്റമ്മൽ അഡ്വ.അങ്കത്തിൽ അജയകുമാർ 30. കൊമ്മേരി- എം.സി.അനിൽ കുമാർ 31. കുറ്റിയിൽ താഴം-സുജാത കൂടത്തിങ്ങൽ 32. മേത്തോട്ടുതാഴം- വിനീത.എം.പി 33. പൊക്കുന്ന്-എൻ.എം.മീന 38. പന്നിയങ്കര-സി.വി.ഗിരീഷ് 39. മീഞ്ചന്ത-സി.പി.മുസാഫർ അഹമ്മദ് 40. തിരുവണ്ണൂർ-എം.വി.നീതു 41. അരീക്കാട് നോർത്ത്-സലിം 42. അരീക്കാട്- സന്തോഷ് 44. കൊളത്തറ-ആദം മാലിക്ക് 45. കുണ്ടായിത്തോട്-ഷാഫി.സി.എം 46. ചെറുവണ്ണൂർ ഈസ്റ്റ്- സന്ദേശ്.സി 47. ചെറുവണ്ണൂർ വെസ്റ്റ്-ഷെഹർബാൻ 48. ബേപ്പൂർ പോർട്ട്-കെ രംജീവ് 49. ബേപ്പൂർ- തോട്ടുങ്ങൽ രജനി 50. മാറാട് -നിമ്മി പ്രശാന്ത് 51. നടുവട്ടം-സുരേഷ് കൊല്ലറത്ത് 52. നടുവട്ടം ഈസ്റ്റ്-തസ്സിമ.കെ 53. അരക്കിണർ- പി.പി.ബീരാൻ കോയ 54. മാത്തോട്ടം-ഇ.അനിത കുമാരി 55. പയ്യാനക്കൽ-എൻ. ജയഷീല 56. നദീനഗർ-അഡ്വ സി കെ സീനത്ത് 57. ചക്കുംകടവ്-സുഗിന 64. തിരുത്തിയാട്-മിലി.ഡി.എൽ 65. എരഞ്ഞിപ്പാലം-എം.എൻ.പ്രവീൺ 68. തോപ്പയിൽ-ലൈല ബൈജു 69. ചക്കോരത്തുകുളം-ടി.സുജൻ 73. വെസ്റ്റ്ഹിൽ-ഷിജി.പി.ആർ 74. എടക്കാട്-ഷൈനി വിജയപ്രകാശ് 75. പുതിയങ്ങാടി-പി.പ്രസീന 76. പുതിയാപ്പ-നിഷിത ശിവൻ
സി.പി.ഐ
14.ചേവരമ്പലം - എ.കെ സിദ്ധാർത്ഥൻ 61.പാളയം - സാറാ ജാഫർ 72.അത്താണിക്കൽ - ആഷിക 35-മാങ്കാവ് -വിജയൻ ആലപ്പുറത്ത്
ആർ.ജെ.ഡി
36-ആഴ്ചവട്ടം -പ്രിയ അധികാരത്തിൽ 66-നടക്കാവ് -വിൽഫ്രഡ് രാജ് 62-മാവൂർ റോഡ് -അഡ്വ. നസീമ ഷാനവാസ് 63-മൂന്നാലിങ്കൽ -അഡ്വ തോമസ് മാത്യു
എൻ.സി.പി
5-മോകവൂർ - തുഷാര എം.എസ്, 21-ചേവായൂർ -ബേബി വാസൻ, 60-ചാലപ്പുറം -അഭിലാഷ് ശങ്കർ
ജനാദാദൾ എസ്
71 ഈസ്റ് ഹിൽ- ഷീബ പി.ഡി പുതിയേടത്, 34-കിണാശ്ശേരി -നൂറുദ്ധീൻ
ഐ.എൻ.എൽ
59. കുറ്റിച്ചിറ വി.പി.റഹ്‌യാനത്ത്
കോൺഗ്രസ് എസ്
67. വെള്ളയിൽ- ബുഷറ ജാഫർ
നാഷണൽ ലീഗ്
43. നല്ലളം - എം. മുസ്തഫ
കേരള കോൺഗ്രസ് എം
12-പറോപ്പടി -സിറിയക് മാത്യു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |