കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 17 ഡിവിഷനുകളിലും മത്സരിക്കും. മുതിർന്ന നേതാക്കളായ പള്ളിയറ മുകുന്ദൻ, കെ.സദാനന്ദൻ എന്നിവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടി. ഇത്തവണ ജില്ലാ പഞ്ചായത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്ന് നേതാക്കൾ പറഞ്ഞു. മീനങ്ങാടി -കെ. ശ്രീനിവാസൻ, നൂൽപ്പുഴ - സാവിത്രി കൃഷ്ണൻകുട്ടി, തോമാട്ടുചാൽ- കെ. സദാനന്ദൻ, അമ്പലവയൽ- ഏലിയാമ്മ വർഗീസ്, മുട്ടിൽ- ഹേമലത വിശ്വനാഥൻ, മേപ്പാടി- ടി.എം സുബീഷ്, വൈത്തിരി - സിന്ധു ഐരവീട്ടിൽ, പടിഞ്ഞാറത്തറ- ചന്ദ്രിക ചന്ദ്രൻ, തരുവണ- വിജിഷ സജീവൻ, എടവകയിൽ- അഡ്വ. അമൃതരാജ് ജോർജ്, വെള്ളമുണ്ട - ശ്രീജിത ടീച്ചർ എന്നിവരാണ് സ്ഥാനാർത്ഥികൾ. ഇന്ന് രാവിലെ 11ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഇതോടെ
വയനാട് ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് എൻ.ഡി.എയുടെ കരുത്ത് തെളിയിക്കുന്നതായിരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |