കുറ്റ്യാടി: പഴയ തലമുറയുടെ സേവന പ്രവർത്തനങ്ങൾ നിസ്വാർത്ഥമായതാണെന്നും യുവ തലമുറ അത് മനസ്സിലാക്കണമെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി കെ.എം.അഭിജിത്ത്. കാവിലുംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും അദ്ധ്യാപകനുമായിരുന്ന കാവിലുംപാറയിലെ എ.ജെ ജോബ് മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജി സത്യനാഥ് അദ്ധ്യക്ഷത വഹിച്ചു. ജമാൽ കോരംകോട്ട്, കെ.പി രാജൻ, കെ.സി ബാലകൃഷ്ണൻ, വി.പി സുരേഷ്, പപ്പൻ തൊട്ടിൽപാലം, റോബിൻ ജോസഫ്, വത്സൻ ടി.വി, എൻ.കെ രാജൻ, പി.കെ പ്രേമൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |