കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഭരണം ജനങ്ങൾക്ക് വേണ്ടിയായിരിക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റി മുതലക്കുളം മൈതാനത്ത് നൽകിയ സ്വീകരണ പരിപാടിയായ വിജയാരവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യജനാധിപത്യ മുന്നണി വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്ന എ.കെ ബാലൻറെ പ്രസ്താവന മുഖ്യമന്ത്രി ഏറ്റെടുത്തു. എന്നാൽ യു.ഡി.എഫിൽ ആരൊക്കെയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രഹസ്യസഖ്യം എൽ.ഡി.എഫിൻറെ ഏർപ്പാടാണ്. ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യസഖ്യമുണ്ടാക്കിയവരാണ് പിണറായി വിജയനും എ.കെ ബാലനുമെല്ലാം. സംഘപരിവാറിൻറെ വക്താവായാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മാറാട് സംഭവം ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിത്തതാണ്. യഥാർത്ഥ പ്രതികളെ മുഴുവൻ അകത്താക്കുകയും കലാപം ആവർത്തിക്കാതിരിക്കാനുള്ള നടപടിയും കൊക്കൊള്ളാൻ എ.കെ ആൻറണി സർക്കാരിന് സാധിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. എൽ.ഡി.എഫിൻറെത് മാനസികാസ്വസ്ഥതയുള്ള ആളിൻറെ കയ്യിൽ വാളുകിട്ടിയ അവസ്ഥയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ അദ്ധ്യക്ഷനായി. എം.കെ രാഘവൻ എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വൈസ് പ്രസിഡന്റ് കെ.കെ നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |