മേപ്പയ്യൂർ : മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് 2024- 2026 ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഓൾഗ സല്യൂട്ട് സ്വീകരിച്ചു. വാർഡ് മെമ്പർ സുനിത ആച്ചികുളങ്ങര, പൊലീസ് സബ് ഇൻസ്പെക്ടർമാരായ റസാക്ക് , വി യൂസഫ് , പി.ടി.എ പ്രസിഡന്റ് വി.പി ബിജു, എസ് .എം.സി ചെയർമാൻ ഷബീർ ജന്നത്ത്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം സക്കീർ, വി .എച്ച് .എസ് .ഇ പ്രിൻസിപ്പൽ ടി .കെ പ്രമോദ് കുമാർ, പ്രധാനാദ്ധ്യാപകരായ എം മുഹമ്മദ്, പ്രീതി എന്നിവർ പ്രസംഗിച്ചു. കെ സുധീഷ് കുമാർ, കെ ശ്രീവിദ്യ, കെ ജി ലസിത്, എം സബിത തുടങ്ങിയവർ കേഡറ്റുകൾക്ക് പരിശീലനം നൽകി. ബെസ്റ്റ് ഇൻഡോർ എസ് എസ് അൻവിയ, ബെസ്റ്റ് ഔട്ട് ഡോർ എസ് എസ് നേഹ, ബെസ്റ്റ് ഓൾറൗണ്ടർ എൻ ഡി നൈനിക എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.