എളേറ്റിൽ: പന്നികോട്ടൂർ ഗവ. ആയുർവേദ ആശുപത്രിൽ നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്ക് ഡോ. എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി. ലൈല അദ്ധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കെ .ബാലാമണി, നരിക്കുനി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സഫീന ബഷീർ, ഷെർളി പടിഞ്ഞാറെ പയ്യടി, സി.കെ.സലീം, ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. പി.എം സിനി, നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ.അനീന പി ത്യാഗരാജ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം.സുഗുണ, സെക്രട്ടറി ഇൻ ചാർജ് കെ.ദേവദാസൻ, പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ബിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |