കൊയിലാണ്ടി:ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ് അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീഡിയോ സന്ദേശം നൽകി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് , വിപിൻദാസ്, തസ്ലീന കബീർ വിജയൻ സി, ഗീത.കെ, ശ്രീജ കെ, അവിണേരി ശങ്കരൻ , ജി.കെ ഭാസ്കരൻ സജിത്ത് എന്നിവർ പ്രസംഗിച്ചു. മുൻ എം.എൽ.എമാരായ പി.വിശ്വൻ, കെ. ദാസൻ എന്നിവർ പങ്കെടുത്തു. രജിസ്ടേഷൻ ജോ. ഇൻസ്പെക്ടർ ജനറൽ സാജൻകുമാർ സ്വാഗതവും ഡപ്യൂട്ടി ഇൻസ്പെക്ടർ കെ. മധു നന്ദിയും പറഞ്ഞു. ബഡ്ജറ്റ് വിഹിതമായ ഒരു കോടി രൂപയും എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 45 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |