രാമനാട്ടുകര: നഗരത്തിൽ വർദ്ധിച്ചുവരുന്ന അനധികൃത തെരുവുകച്ചവടം നിർമാർജ്ജനം ചെയ്യണമെന്നാവശ്യപെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലിക്ക് നിവേദനം നൽകി, നാട്ടിലെ ഏറ്റവും വലിയ തൊഴിൽ മേഖലയും നികുതി വരുമാനത്തിൽ വലിയ പങ്കും നൽകി വരുന്ന വ്യാപാര മേഖലയെ സംരക്ഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി ഹോൾസെയിൽ മാർക്കറ്റുകളിൽ നിന്ന് പുറന്തള്ളുന്ന രണ്ടാം നമ്പർ ഉത്പന്നങ്ങൾ കുറഞ്ഞ വിലക്കെന്ന് പറഞ്ഞു കസ്റ്റമേഴ്സിനെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. യൂണിറ്റ് ഭാരവാഹികളായ കെ കെ ശിവദാസ്, അസ്ലം പാണ്ടികശാല, ടി മമ്മദ് കോയ, പി.ടി ചന്ദ്രൻ, സിദ്ധിക്ക് മച്ചിങ്ങൽ, ഹബീബ് അൽഫ, സി.പി അജയ് കുമാർ, സി.കെ നാസർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |