മുക്കം: കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റിയിൽ ആരംഭിച്ച ജോബ് സെന്ററിന്റെ നേതൃത്വത്തിൽ മെഗാ തൊഴിൽമേള ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ മുക്കം ഒ.എസ്.എ ഓഡിറ്റോറിയത്തിലാണ് തൊഴിൽമേള. മുനിസിപ്പാലിറ്റിയിലെ മൂവായിരത്തോളം തൊഴിലന്വേഷകരും നിരവധി തൊഴിൽ സ്ഥാപനങ്ങളും ജോബ് സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നൂറിലധികം പേർക്ക് ജോബ് സെന്റർ വഴി തൊഴിൽ നൽകാനും പദ്ധതി വഴി സാധിച്ചു. തൊഴിൽരഹിതരായ യുവതി- യുവാക്കൾക്ക് അവരുടെ യോഗ്യതയ്ക്കും അഭിരുചിക്കുമൊത്ത തൊഴിൽ ലഭ്യമാക്കുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ മുഴുവൻ തൊഴിൽദായകരും തൊഴിലന്വേഷകരും പങ്കെടുക്കണമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ ചാന്ദ്നി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |