കുന്ദമംഗലം: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ,പെരുവയൽ പഞ്ചായത്തുകളിലെ ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും ഏകദിന പരിശീലന ക്യാമ്പ് നടത്തി. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന പരിശീലനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി സെക്രട്ടറി വി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കാഴ്ചപ്പാട് എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണനും ലൈബ്രറി മാനേജ്മെന്റും പദ്ധതി പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ അഡ്വ. പി എൻ ഉദയഭാനുവും ലൈബ്രറികളുടെ ആധുനികവത്ക്കരണം "എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സൺ മനോജും ക്ലാസെടുത്തു. ജനാർദ്ദനൻ കളരിക്കണ്ടി, രത്‌നാകരൻ ചാത്തൻകാവ്, മാധവൻ മേലേടത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |