മുക്കം: മുക്കം നഗരസഭയിലെ വെണ്ണക്കാേട് സ്വദേശി ഇളയിടത്ത് രാജൻ വിളയിച്ചെടുത്ത നെൽക്കൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂന്ന് ഏക്കർ സ്ഥലത്ത് രക്തശാലി, പൗർണ്ണമി, ചെമ്പാവ്, ഉമ ഇനങ്ങളാണ് ഇദ്ദേഹം കൃഷി ചെയ്തത്. മുൻവർഷങ്ങളിൽ നഗരസഭയിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട രാജൻ ബ്ലാക്ക് ജാസ്മിൻ ഉൾപ്പെടെയുള്ള വ്യത്യസ്ത നെല്ലിനങ്ങളും കൃഷി ചെയ്തിരുന്നു. നെൽക്കൃഷിയുടെ കൊയ്ത്ത് നഗരസഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബ്ദുള്‍ അസീസ് വാര്‍പ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടി, കൃഷി ഓഫീസര്‍ ടിന്‍സി ടോം, നാട്ടുകാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |