മുക്കം: മുക്കം നഗരസഭ ഹിന്ദുഏകതാ സമ്മേളനം സ്വാമി അഭയാനന്ദ ഉദ്ഘാടനം ചെയ്തു. മുക്കം കല്ലൂർ ശിവക്ഷേത്രപരിസരത്ത് നടക്കുന്ന പരിപാടിയിൽ സ്വാഗതസംഘം പ്രസിഡൻ്റ് അജയചന്ദ്രൻ ഇന്ദീവരം അദ്ധ്യക്ഷത വഹിച്ചു. ശിൽപ്പ നിർമ്മാണ വിദഗ്ദ്ധൻ പൊയിലില്ലം ദാമോദരൻ നമ്പൂതിരി, മികച്ച കർഷകൻ രാമദാസൻ വാഴച്ചാലിൽ, കുടിൽ വ്യവസായ സംരംഭക ചന്ദ്രമതി, പ്രകൃതി സംരക്ഷണ പ്രവർത്തകൻ ദാമോദരൻ കോഴഞ്ചേരി എന്നിവരെ ആദരിച്ചു. രാജി കോഴിക്കോട് പ്രഭാഷണം നടത്തി. പി.ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. ഏകതാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വൈജ്ഞാനിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അതുൽദാസ് മുത്താലം, സച്ചിദാനന്ദൻ മണാശ്ശേരി പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |