കോഴിക്കോട്: ജില്ലയിൽ വീണ്ടും കൊവിഡ് ബാധിതർ ആയിരത്തിന് മീതെയെത്തി. ഇന്നലെ 1155 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1145 പേർ രോഗികളായി. 6 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കും 2 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 8399 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 601പേർ കൂടി രോഗമുക്തി നേടി. 13.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . 10304 കോഴിക്കോട് സ്വദേശികളാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ നാലുപേർ കൂടി മരിച്ചതോടെ ജില്ലയിലെ കൊ വിഡ് മരണം 2752 ആയി ഉയർന്നു.
ഉറവിടം വ്യക്തമല്ലാത്തവർ
കോർപ്പറേഷൻ 1, കുന്ദമംഗലം 2, മാവൂർ 1, നാദാപുരം 1, ഒളവണ്ണ 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 226, അരിക്കുളം 4, അത്തോളി 14, ആയഞ്ചേരി 9, അഴിയൂർ 1, ബാലുശ്ശേരി 21, ചക്കിട്ടപ്പാറ 12, ചങ്ങരോത്ത് 2, ചാത്തമംഗലം 8, ചെക്കിയാട് 5, ചേളന്നൂർ 29, ചേമഞ്ചേരി 11, ചെങ്ങോട്ടുകാവ് 17, ചെറുവണ്ണൂർ 11, ചോറോട് 17, എടച്ചേരി 12, ഏറാമല 12, ഫറോക്ക് 11, കടലുണ്ടി 16, കക്കോടി 14, കാക്കൂർ 18, കാരശ്ശേരി 12, കട്ടിപ്പാറ 10, കാവിലുംപാറ 13, കായക്കൊടി 4, കായണ്ണ 12, കീഴരിയൂർ 3, കിഴക്കോത്ത് 5, കോടഞ്ചേരി 21, കൊടിയത്തൂർ 4, കൊടുവള്ളി 11, കൊയിലാണ്ടി 29, കൂടരഞ്ഞി 10, കൂത്താളി 5, കോട്ടൂർ 1 , കുന്ദമംഗലം 15, കുന്നുമ്മൽ 4, കുരുവട്ടൂർ 23, കുറ്റ്യാടി 3, മടവൂർ 28, മണിയൂർ 16, മരുതോങ്കര 2, മാവൂർ 2, മേപ്പയ്യൂർ 1, മൂടാടി 20, മുക്കം 28, നാദാപുരം 13, നടുവണ്ണൂർ 33, നൻമണ്ട 10, നരിക്കുനി 18, നരിപ്പറ്റ 4, നൊച്ചാട് 8, ഒളവണ്ണ 7, ഓമശ്ശേരി 18, ഒഞ്ചിയം 26, പനങ്ങാട് 16, പയ്യോളി 27, പേരാമ്പ്ര 10, പെരുമണ്ണ 4, പെരുവയൽ 16, പുറമേരി 5, പുതുപ്പാടി 11, രാമനാട്ടുകര 4, തലക്കുളത്തൂർ 5, താമരശ്ശേരി 19, തിക്കോടി 11, തിരുവള്ളൂർ 7, തിരുവമ്പാടി 6, തൂണേരി 6, ഉള്ള്യേരി 32, ഉണ്ണികുളം 16, വടകര 19, വളയം 14, വാണിമേൽ 2, വേളം 3, വില്യാപ്പള്ളി 5.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |