കോഴിക്കോട്: ഒരു ഇടവേളയ്ക്കുശേഷം ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരത്തിൽ. നാളെ സ്കൂൾ തുറക്കുന്ന പശ്ചാലത്തലത്തിൽ രോഗ വ്യാപനം ആശങ്ക ഉയർത്തുകയാണ്. ഇന്നലെ 14.50 ശതമാനമാണ് ടി.പി.ആർ നിരക്ക്. കഴിഞ്ഞ ദിവസം ഇത് 10.72 ശതമാനമായിരുന്നു. 997 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 986 പേർ രോഗബാധിതരായി. വിദേശത്തു നിന്നെത്തിയ 3 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 6968 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 570 പേർ രോഗമുക്തി നേടി. 8210 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 1241 പേർ ഉൾപ്പടെ 35691 പേരാണ് നിരീക്ഷണത്തിലുളളത്.മരണം 3323ആയി. കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ സമയമായവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കളും വീട്ടിലെ 18 വയസിനു മുകളിലുള്ള അംഗങ്ങളും വാക്സിനേഷൻ പൂർത്തീകരിക്കേണ്ടതാണ്.എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |