വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലെയും വാർഡ്തല കമ്മിറ്റികൾക്ക് അതിദാരിദ്ര്യ നിർണയ പ്രക്രിയയ്ക്കായി പരിശീലനം നൽകി.
വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.നാരായണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ എൻ.തയ്യിൽ, കില റിസോഴ്സ് പേഴ്സൺ ടി.ടി.അശോകൻ, ആലീസ് വിനോദ്, എം.സി.ബാലകൃഷ്ണൻ, വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഏകദിന പരിശീലന ക്ലാസിൽ കമ്മിറ്റി അംഗങ്ങളായ 250 പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |