കോടഞ്ചേരി /വടകര: സി.പി.എം തിരുവമ്പാടി, ഒഞ്ചിയം ഏരിയാ സമ്മേളനങ്ങൾക്ക് ആവേശോജ്ജ്വല തുടക്കം.
കോടഞ്ചേരി ജോസ് വർഗീസ് നഗറിൽ (മരിയൻ ഓഡിറ്റോറിയം) ഏരിയാ കമ്മറ്റി അംഗം വി.കെ പീതാംബരൻ പതാക ഉയർത്തിയതോടെയാണ് തിരുവമ്പാടി സമ്മേളനം തുടങ്ങിയത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജോണി ഇടശ്ശേരി രക്തസാക്ഷി പ്രമേയവും വി.കെ വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോളി ജോസഫ്, ജലീൽ കൂടരഞ്ഞി, പുഷ്പ സുരേന്ദ്രൻ, എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ഏരിയാ സെക്രട്ടറി ടി.വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് എം.തോമസ്, കെ.കുഞ്ഞമ്മദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ.രമേശ് ബാബു, പി.കെ.പ്രേംനാഥ് എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ കെ.പി ചാക്കോച്ചൻ സ്വാഗതം പറഞ്ഞു. ഇന്ന് വൈകിട്ട് നാലിന് സമാപന പൊതുസമ്മേളനം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ഒഞ്ചിയം ഏരിയാ സമ്മേളന നഗരിയിൽ ആർ ഗോപാലൻ ദീപശിഖ ജ്വലിപ്പിച്ചു. കെ.കെ കൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.വിശ്വനാഥൻ, സി.ഭാസ്കരൻ, എം.മെഹബൂബ്, കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, കെ.കെ ലതിക, കെ.കെ ദിനേശൻ എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി ടി.പി വിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി ഗോപാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും പി.പി ചന്ദ്രശേഖരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറി വി.ഗിരീഷ് സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്നു സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |