കോഴിക്കോട്: അർഹമായ തസ്തികകളിൽ പ്രമോഷനുകൾ അനുവദിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്കിലെ ബെഫി സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് റീജിയണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡി.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ. ഷഗീല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.ടി.അനിൽകുമാർ, ബെഫി ജില്ലാ സെക്രട്ടറി വി.ആർ.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. ഡി.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി പി.പ്രേമാനന്ദൻ സ്വാഗതവും എ.ആശ നന്ദിയും പറഞ്ഞു. എം.വി.ധർമ്മജൻ, വിനോദൻ ചെറിയാലത്ത്, എൻ.മിനി, ടി.പി.അഖിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |