SignIn
Kerala Kaumudi Online
Thursday, 26 September 2024 12.44 AM IST

സ്മാർട്ട് പാർക്കിംഗ് പദ്ധതി ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

Increase Font Size Decrease Font Size Print Page
1

കോഴിക്കോട്: നഗരത്തിന്റെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകുന്ന സ്മാർട്ട് പാർക്കിംഗ് പദ്ധതി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കോർപ്പറേഷൻ കൗൺസിലിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മേയർ ചേംബറിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ 30 റോഡുകളിലാണ് വാഹന പാർക്കിംഗ് അനുവദിക്കുന്നത്.‌ പി.ഡബ്ല്യൂ.ഡി, ആർ.ടി.ഒ, ആർ.ടി.പി ഹാർബർ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് ശേഷം ആരംഭിച്ച പദ്ധതിയുടെ പ്രവൃത്തി ഉടൻ തുടങ്ങുമെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് തുടക്കം കുറിക്കുന്ന ഇന്ന് വെെകീട്ട് 4 ന് ടൗൺ ഹാളിൽ പദ്ധതി പ്രഖ്യാപനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ശുചിത്വ പ്രോട്ടോകോൾ കെെപുസ്തകവും തീം സോംഗ് പ്രകാശനവും നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പൗരവകാശ രേഖ പ്രകാശനം ചെയ്യും. കോഴിക്കോടിനെ സാഹിത്യ നഗരമാക്കുക, ശുചിത്വ സുന്ദര നഗരത്തിന്റെ ഭാഗമായി അന്തർദേശീയ മാരത്തോൺ, കോർപ്പറേഷൻ പഴയ ഒാഫീസ് കെട്ടിടം മ്യൂസിയം പുരാവസ്ത വകുപ്പിന്റെ സഹായത്തോടെ ഡയനാമിക് മ്യൂസിയമാക്കുക തുടങ്ങിയ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

കൊവിഡ് വെല്ലുവിളികൾക്കിടയിലും വികസന മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ ഭരണ സമിതിക്ക് സാധിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. റവന്യു പിരിവിലും കോർപ്പറേഷൻ ഒന്നാം സ്ഥാനത്താണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് ഡ്രയിനേജുകളുടെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു. വീടും സ്ഥലും ഇല്ലാത്തവർക്കായി ബേപ്പൂരിലെ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫ്ളാറ്റ് നിർമ്മാണം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. മാവൂർ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി അരയിടത്തുപാലത്ത് പുതിയ ഡ്രെയിനേജ് നിർമമാണത്തിനുള്ള നടപടിയും പൂർത്തിയായി വരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികളും ആരംഭിക്കാൻ പോവുകയാണ്. കിഡ്സൺ കോർണർ, സ്റ്റേഡിയം തുടങ്ങിയവയുടെ നിർമ്മാണം സർക്കാർ അനുമതിയോടെ അടുത്ത മാസങ്ങളിൽ ആരംഭിക്കും. മീഞ്ചന്ത ഗവൺമെന്റ് ഹൈസ്കൂളിൽ അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്സ് സ്ഥാപിക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചു. വെസ്റ്റ്ഹിൽ, പുതിയപാലം, നല്ലളം എന്നിവിടങ്ങളിലെ ഗ്യാസ് ക്രിമിറ്റോറിയം എല്ലാ പ്രവർത്തിയും പൂർത്തീകരിച്ച് സജ്ജമായി കഴിഞ്ഞതായും 5000 പേർക്കുള്ള തൊഴിൽദാന പദ്ധതിയുടെ രൂപരേഖ പൂർത്തിയാക്കിയതായും മാങ്കാവ് വനിതാ ഹോസ്റ്റൽ ആഴ്ചകൾക്കകം ഉദ്ഘാടനം ചെയ്യുമെന്നും മേയർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ നാസർ, പി ദിവാകരൻ, കൃഷ്ണകുമാരി, എം എസ് തുഷാര, എൻ സി മോയിൻകുട്ടി, ഒ സദാശിവൻ, എം പി സുരേഷ് പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.