വടകര: സമ്പൂർണ മാലിന്യമുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി ചോറോട് പതിനൊന്നാം വാർഡിൽ ഹരിതം പാതയോരം പദ്ധതി നടപ്പിലാക്കുന്നു. ചോറോട് - മലോൽമുക്ക് റോഡിൽ ചോറോട് ഈസ്റ്റ് ഭാഗം മുതൽ രാമത്ത് മുക്ക് ബസ് സ്റ്റോപ്പ് വരെ റോഡിനരികിലായി ചെടികൾ നട്ടുപിടിപ്പിക്കുകയാണ്. ചെടികൾ പരിസരത്തെ വീട്ടുകാർ നനച്ചു വളർത്തുന്നതോടെ ഇവിടം വൃത്തിയായി സൂക്ഷിക്കും. ഇതോടെ നേരത്തെ കാടുമൂടിക്കിടന്ന ഇത്തരം സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതു ഒഴിവാക്കും. വാർഡിലെ വീതി കൂടിയ പാതകളിലെല്ലാം ഇതുപോലെ ചെടികൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. അങ്കണവാടികളും പ്രധാന സ്ഥാപനങ്ങളും ഹരിതസൗഹദ സ്ഥാപനങ്ങളാക്കുന്നതിനായി ചെടികൾ വെച്ച് പിടിപ്പിക്കുന്നുണ്ട്. വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ, നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |