SignIn
Kerala Kaumudi Online
Thursday, 26 September 2024 6.51 AM IST

'പൊതുവേദികളിൽ മുതിർന്ന പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരിക്കലാണ് സമസ്തയുടെ കീഴ് വഴക്കം'

Increase Font Size Decrease Font Size Print Page
samastha

കോഴിക്കോട്: കോഴിക്കോട്: പൊതുവേദികളിൽ മുതിർന്ന പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരിക്കലാണ് സമസ്തയുടെ കീഴ് വഴക്കമെന്നും ഇക്കാര്യം സംഘാടകരോട് പറയുകയാണ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ല്യാർ ചെയ്തതെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോർഡ് നിർവാഹക സമിതിയോഗം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ. പ്രസിഡന്റ് ഖലീഫബ്‌നു സൈദ് ആലു നഹ്‌യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി . സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.പി. ഉമ്മർ മുസ്ല്യാർ കൊയ്യോട്, കെ.ടി. ഹംസ മുസ്ല്യാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി കൂരിയാട്, കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ് ല്യാർ, ഡോ. എൻ.എ.എം. അബ്ദുൽ ഖാദിർ, എം.സി. മായിൻ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, മാന്നാർ ഇസ്മായിൽ കുഞ്ഞുഹാജി, എസ്. സഈദ് മുസ്ല്യാർ വിഴിഞ്ഞം, എം. അബ്ദുറഹിമാൻ മുസ്ല്യാർ കൊടക് എന്നിവർ പ്രസംഗിച്ചു. എം.ടി. അബ്ദുല്ല മുസ്ല്യാർ സ്വാഗതവും കെ. മോയിൻകുട്ടി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.