കോഴിക്കോട്: നവീകരിച്ച കോഴിക്കോട് സിറ്റി പൊലീസ് കാന്റീൻ ഉദ്ഘാടനം തുറമുഖ മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കോഴിക്കോട് സൗത്ത് മുൻ എം.എൽ.എ ഡോ.എം.കെ. മുനീറിന്റെ 2018 -19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും13 ലക്ഷം രൂപ ഉപയോഗിച്ചാണ് കാന്റീൻ നവീകരിച്ചത്. ഡോ. എം.കെ. മുനീർ എം.എൽ.എ. വിശിഷ്ടാതിഥിയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബർ, ഡെപ്യൂട്ടി കമ്മിഷണർ അമോസ് മാമൻ, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൽ റസാഖ്, പോലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |