ഫറോക്ക്: സതീഷ് ബാബു കൊല്ലമ്പലത്തിന്റെ ആകാശം കാണാത്ത നക്ഷത്രങ്ങൾ എന്ന പരിസ്ഥിതി പുസ്തകം മന്ത്രി പി.എ .മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു . പുരോഗമന കലാസാഹിത്യസംഘം ഫറോക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത് കുമാർ മന്ത്രിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രൊഫ. കബീർ പേങ്ങാട് പുസ്തകം പരിചയപ്പെടുത്തി .മേഖലാ പ്രസിഡന്റ് പി.പി രാമചന്ദ്രൻ, സെക്രട്ടറി വി കെ ദിലീപ് ,പ്രൊഫ. ശോഭീന്ദ്രൻ ശശീധരൻ ഫറോക്ക് ,ഭാനുപ്രകാശ്, ഉണ്ണിക്കൃഷ്ണൻ ടി ,ബാലകൃഷ്ണൻ നായർ ടി ,എം സജിത്ത് ,ഇ.മോഹൻദാസ്, മുഹസിൻ. സി, അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |