SignIn
Kerala Kaumudi Online
Thursday, 26 September 2024 6.29 AM IST

38 സർക്കാർ സ്‌കൂളുകളുകൾക്ക് നൂറുമേനി വിജയം 99.5 ശതമാനം

Increase Font Size Decrease Font Size Print Page
sslc
ഇനി അല്പം മധുരം കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം

കോഴിക്കോട്: ആശങ്കയോടെ വിദ്യാർത്ഥികൾ കാത്തിരുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.5 ശതമാനം വിജയം. പരീക്ഷയെഴുതിയ 43714പേരിൽ 43496പേരും ഉപരിപഠനത്തിന് അർഹതനേടി. 22158 ആൺകുട്ടികളും 21338 പെൺകുട്ടികളുമാണ് വിജയിച്ചത്. 5466പേർക്ക് എല്ലാവിഷയങ്ങളിലും ഫുൾ എ പ്ലസുണ്ട്. കഴിഞ്ഞ വർഷം 14363 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌നേടിയിരുന്നത്.

123 വിദ്യാലയങ്ങളാണ് നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്. 59 എയ്ഡഡ് സ്‌കൂളുകളും 38 സർക്കാർ സ്‌കൂളുകളും 26 അൺ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി നേടി. വടകര വിദ്യാഭ്യാസ ജില്ലയിൽ 15587, താമരശ്ശേരിയിൽ 15318,കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 12591 പേർ ജയിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ 99.74 ശതനമാവുമായി വടകരയാണ് മുന്നിൽ. താമരശ്ശേരിയിൽ 99.53 ഉം കോഴിക്കോട്ട് 99.18ഉം ശതമാനമാണ് വിജയം. മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയവരുടെ എണ്ണം ഇത്തവണ വലിയതോതിൽ കുറഞ്ഞു. 5466 പേരാണ് ഇത്തവണ ഫുൾ എ.പ്ലസ് നേടിയത്. കഴിഞ്ഞ തവണ ഇതിന്റെ മൂന്നിരട്ടിയായ 14363 പേർക്കായിരുന്നു ഈ നേട്ടം.

നൂറു ശതമാനം വിജയം, സർക്കാർ സ്‌കൂൾ

----------------------------------------------------------------------

ഗവ. സംസ്‌കൃതം എച്ച്.എസ്.എസ് വടകര (ഇവിടെ 40പേർ പരീക്ഷയെഴുതി), ഗവ. എച്ച്.എസ്.എസ് വടകര, പുത്തൂർ107, ജി.എച്ച്.എസ് എസ്‌ ചോറോട് 117, ജെ.എൻ.എം ഗവ.എച്ച്.എസ്.എസ് പുതുപ്പണം 322, ജി.എച്ച്.എസ്.എസ് അഴിയൂർ 63, ജി.എച്ച്.എസ് ആവള കുട്ടോത്ത് 99, ജി.എച്ച്.എസ് എസ്. കല്ലായി 170, ജി.ആർ.എഫ്.ടി.എച്ച്.എസ് കൊയിലാണ്ടി 13, ജി .ജി.എച്ച്.എസ്.എസ് കൊയിലാണ്ടി 333, ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി 132, ജി.എച്ച്.എസ്.എസ് വെള്ളിയോട് 136, ഗവ. ഹൈസ്‌കൂൾ വന്മുഖം 89, ഗവ. ഹൈസ്‌കൂൾ കാവിലുംപാറ 105, ഗവ. ഹൈസ്‌കൂൾ ചെറുവണ്ണൂർ 54, ഗവ. ഗണപത് ബി.എച്ച്.എസ് ചാലപ്പുറം 235, ജി.ജി.എച്ച്.എസ്.എസ് കല്ലായി 17, ജി വി.എച്ച്.എസ്.എസ്‌ ഫോർ ഗേൾസ് നടക്കാവ് 400, ഗവ. എച്ച്.എസ്.എസ് ഈസ്റ്റ്ഹിൽ, കോഴിക്കോട് 4, ജി.എച്ച്.എസ്.എസ് കാരപ്പറമ്പ് 59, ജി.ജി. മോഡൽ ജി.എച്ച്.എസ്.എസ് ചാലപ്പുറം 374, ഗവ. വി.എച്ച്.എസ്.എസ് കുറ്റിച്ചിറ 27, ഗവ.ബോയ്‌സ് എച്ച്.എസ് പറയഞ്ചേരി 10, ഗവ.ഗേൾസ് എച്ച്.എസ് പറയഞ്ചേരി 12, ജി എച്ച് എസ് എസ് ഇരിങ്ങല്ലൂർ 62, ജി.ആർ.എഫ്.ടി.എച്ച് എസ് ആൻഡ് വി.എച്ച്.എസ് എസ്‌, ബേപ്പൂർ 24, ഗവ. അച്ചുതൻ ജി.എച്ച്.എസ് ചാലപ്പുറം, കോഴിക്കോട് 88, ജി.എച്ച്. എസ്.എസ് കുറ്റിക്കാട്ടൂർ 332, ജി.എഫ്.എച്ച്.എസ് എസ്, പുതിയാപ്പ 22, ജി.എച്ച്.എസ് കുണ്ടൂപ്പറമ്പ് 9, ഇ.എം.എസ് ജി.എച്ച്.എസ്.എസ് പെരുമണ്ണ 170, ജി.എച്ച്.എസ്.എസ് കായണ്ണ 51, ജി.എച്ച്.എസ്.എസ് ശിവപുരം 46, ഗവ. എച്ച്.എസ്.എസ്‌.കോക്കല്ലൂർ 502, സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസ് കൊളത്തൂർ 144, ഗവ. എച്ച്.എസ് നായർകുഴി 68, ഗവ. എച്ച്.എസ്.എസ് കരുവൻപൊയിൽ 219, ഗവ. വി.എച്ച്.എസ് എസ്‌ബോയ്‌സ് ബാലുശ്ശേരി 114, ജി.എച്ച്.എസ് വെങ്ങപ്പുറ്റ 48.


എയ്ഡഡ് സ്‌കൂൾ

----------------------------------

ബി.ഇ.എം.എച്ച്.എസ് വടകര 137, സെന്റ് ആന്റണീസ് ജി.എച്ച്.എസ് വടകര 270, എം.ജെ.വി.എച്ച്.എസ് വില്ല്യാപ്പള്ളി 641,മേമുണ്ട എച്ച്.എസ് 834, കടത്തനാട് രാജാസ് എച്ച്.എസ് പുറമേരി 162, ആർ.എ.സി എച്ച്.എസ്.എസ് കടമേരി 459, ടി.ഐ.എം ജി.എച്ച്.എസ്.എസ് നാദാപുരം 264, എം.ഐ.എം.എച്ച് എസ്.എസ്‌, പേരോട് 433, കെ.പി.എം.എസ്.എം.എച്ച്.എസ് അരിക്കുളം 222, ഇരിങ്ങണ്ണൂർ എച്ച്.എസ്. എസ് 341, എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂർ 291 എസ്.വി.എ.എച്ച്.എസ് നടുവണ്ണൂർ 45, പൊയിൽക്കാവ് എച്ച്.എസ് 243, മണിയൂർ പഞ്ചായത്ത് എച്ച്.എസ്.എസ്.എസ് 267, എസ്.എൻ.എച്ച് എസ്.എസ് തിരുവള്ളൂർ 248, റഹ്മാനിയ എച്ച്.എസ് ആയഞ്ചേരി 159, കെ.പി.ഇ.എസ് ഹൈസ്‌കൂൾ കായക്കൊടി 140, സംസ്‌കൃതം എച്ച്.എസ് വട്ടോളി 390, ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റ 133,സെന്റ്‌മേരീസ് എച്ച്.എസ് മരുതോങ്കര 81,ഹോളി ഫാമിലി എച്ച്.എസ് പടത്തുകടവ് 74, പി.ടി ചാക്കോ മെമ്മോറിയൽ എച്ച്.എസ് കുണ്ടുതോട് 85, വടക്കുമ്പാട് എച്ച് എസ് 315, സി.കെ.ജി മെമ്മോറിയൽ എച്ച് എസ് ചിങ്ങപുരം 289, എ ജെജോൺ മെമ്മോറിയൽ എച്ച് എസ് 176, ക്രസന്റ് എച്ച്.എസ്.എസ് വാണിമേൽ 433, പ്രൊവിഡൻസ്‌ഗേൾസ് എച്ച്.എസ്.എസ്‌, കോഴിക്കോട് 316, സെന്റ് വിൻസെന്റ്‌ കോളനി ജി.എച്ച്.എസ്‌, കോഴിക്കോട് 213, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് വെസ്റ്റ്ഹിൽ 248, ബി.ഇ .എം.ജി.എച്ച്.എസ്.എസ് കാലിക്കറ്റ് 366, സെന്റ്‌ ജോസഫ്‌സ്‌ ബോയ്‌സ് എച്ച്.എസ്.എസ്‌, കോഴിക്കോട് 309, സെന്റ്‌ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് 180, എം.എം.വി.എച്ച്.എസ് എസ്‌, കോഴിക്കോട് 278, ജെ ഡി ടി ഇസ്ലാം എച്ച് എസ്‌മേരിക്കുന്ന് 362, സാവിയോ എച്ച്.എസ് എസ്‌, ദേവഗിരി 252, സി.എം സിഗേൾസ് എച്ച്.എസ് എലത്തൂർ 112, പി.വി എസ്.എച്ച്.എസ് എരഞ്ഞിക്കൽ 236, എ.കെ.കെ.ആർ ഗേൾസ് എച്ച്.എസ്.എസ്‌ ചേളന്നൂർ 122, സി. എം.എം.എച്ച്.എസ്.എസ് തലക്കുളത്തൂർ 112, ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ്‌, കോഴിക്കോട് 201, സെന്റ്‌മേരീസ് ഹൈസ്‌കൂൾ കല്ലാനോട് 110, കുട്ടമ്പൂർ എച്ച്.എസ് 113,ഹോളി ഫാമിലി എച്ച്.എസ്‌ വേനപ്പാറ 108,സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ് തിരുവമ്പാടി 326, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.പുന്നക്കൽ 38, സെന്റ്‌തോമസ് എച്ച്.എസ്‌ തോട്ടുമുക്കം 99, മേരിഗിരി എച്ച്.എസ് മരഞ്ചാട്ടി 22, ഫാത്തിമബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറ 163, സെന്റ്‌മേരീസ് എച്ച്.എസ് കക്കാടംപൊയിൽ 32, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കൂടരഞ്ഞി 197,ചേന്നമംഗല്ലൂർ എച്ച്.എസ്.എസ് 366,ഹോളി ഫാമിലി എച്ച്.എസ് കട്ടിപ്പാറ 194, സെന്റ് ആന്റണീസ് എച്ച്.എസ് കണ്ണോത്ത് 191, സെന്റ്‌ജോസഫ്‌സ് എച്ച്.എസ് പുല്ലൂരാംപാറ 183, എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്.എസ് മണാശ്ശേരി 100, മർക്കസ്‌ഗേൾസ് ഹൈസ്‌കൂൾ 251, സെന്റ്‌ജോസഫ്‌സ് എച്ച്.എസ്.എസ്‌ കോടഞ്ചേരി 165, സെന്റ്‌ജോൺസ് എച്ച്.എസ് നെല്ലിപ്പൊയിൽ 108, എ.എം.എച്ച്.എസ് പൂവമ്പായി 95,

അൺ എയ്ഡഡ്

---------------------------------
ശ്രീനാരായണ എച്ച്.എസ്.എസ് വടകര 109, ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട് 103, ഇസ്ലാമിക് അക്കാദമി ഇ.എച്ച്.എസ്‌ കോട്ടക്കൽ 26, ഐ.സി.എസ് സെക്കൻഡറി സ്‌കൂൾ കൊയിലാണ്ടി 81, എൻ.എസ്.എസ്.എച്ച്.എസ്.എസ് മീഞ്ചന്ത 19, ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്.എസ് 27, കാലിക്കറ്റ് ഇസ്ലാമിക് റസിഡൻഷ്യൽ എച്ച് എസ് മാത്തറ 63,ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്‌ കോഴിക്കോട് 39, ചിന്മയ ഇ.എം.എച്ച്‌ എസ്.എസ് 78, സിൽവർ ഹിൽസ് എച്ച്.എസ്.എസ് 104, പ്രസന്റേഷൻ എച്ച്.എസ്.എസ് 175, വെനേരിനി ഇ.എം.എച്ച് .എസ് എസ് കരിങ്കല്ലായി 95, ജെ.ഡി.ടി ഇസ്ലാം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ 36, ക്രസന്റ് പബ്ലിക്ക് സ്‌കൂൾ മാവൂർ 51, സരസ്വതി വിദ്യാ മന്ദിരം ഇ.എം.എച്ച്.എസ്‌, കോട്ടൂളി 27, നിവേദിതാ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, രാമനാട്ടുകര 12, സരസ്വതി വിദ്യാ നികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ ന്തീരാങ്കാവ് 43, സരസ്വതി വിദ്യാമന്ദിർ, നന്മണ്ട 58, ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ, തിരുവമ്പാടി 113, എൻ.ഐ.ആർ.എച്ച്.എസ് പരപ്പൻപൊയിൽ 38, സി.എം സെന്റർ ഹൈസ്‌കൂൾ മടവൂർ 67, വാദിഹുദ എച്ച്.എസ് ഓമശ്ശേരി 42, ദാറുറഹ്‌മ എച്ച്.എസ് തലയാട് 25, അൽ ഇർഷാദ് ഹൈസ്‌കൂൾ, കല്ലുരുട്ടി 12, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, പേരാമ്പ്ര 56, അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കരുവൻപൊയിൽ 24.

വിജയത്തിളക്കത്തിൽ ചക്കാലക്കൽ ഹൈസ്ക്കൂൾ

കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹൈസ്ക്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പരീക്ഷയെഴുതിയ 923 പേരിൽ 922 പേരും വിജയിച്ചു. 155 പേർക്ക് എല്ലാ വിഷയത്തിലും എ.പ്ലസ് നേടി. 99.9% വിജയമാണ് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ നേടിയത്. മുഴുവൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും പി.ടി.എ കമ്മിറ്റിയും മാനേജ്മെന്റും അഭിനന്ദനം അറിയിച്ചു.

മികച്ച വിജയവുമായി കുറ്റ്യാടി ഗവ: ഹൈസ്ക്കൂൾ

കുറ്റ്യാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.64% വിജയം കരസ്ഥമാക്കി. 638 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 636 പേർ വിജയിച്ചു. 99 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.

ചരിത്ര നേട്ടം ആവർത്തിച്ച് മേമുണ്ട സ്കൂൾ

വടകര: എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി മേമുണ്ട സ്കൂൾ. 834 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മേമുണ്ടയിലെ 108 വിദ്യാർത്ഥികൾ ഫുൾ എ.പ്ലസ് നേടിയപ്പോൾ, 54 വിദ്യാർത്ഥികൾക്ക് 9 എ.പ്ലസ് ലഭിച്ചു.

മിന്നും വിജയവുമായി കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ്

കോഴിക്കോട്: എരഞ്ഞിപ്പാലം കരുണ സ്പീച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്‌കൂൾ ഇത്തവണയും എസ്എസ്എൽസി പരീക്ഷയിൽ 100ശതമാനം വിജയം നേടി. ബധിര വിദ്യാഭ്യാസരംഗത്ത് പാഠ്യ പഠ്യേതര വിഷയങ്ങളിൽ തുടർച്ചയായ വിജയങ്ങൾ കാഴ്ചവയ്ക്കാൻ കഴിഞ്ഞ കരുണയുടെ കിരീടത്തിന് ഒരു പൊൻതൂവൽ കൂടിയായി.

കൊയിലാണ്ടിയിൽ തിളക്കമാർന്ന വിജയം

കൊയിലാണ്ടി: എസ്.എസ്.എൽ.സി പരീക്ഷയിൽ കൊയിലാണ്ടിയിൽ തിളക്കമാർന്ന വിജയം. ഗവ: ഗേൾസിൽ 333 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 78 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് ലഭിച്ചു. പൊയിൽക്കാവിൽ 243 കുട്ടികളാണ് പരീക്ഷ എഴുതിയത്. 24 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് തിരുവങ്ങൂർ ഹൈസ്‌കൂളിൽ നിന്നാണ്. 715 പേർ പരീക്ഷയെഴുതിയത്. ഫിഷറീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. ജി.വി. എച്ച് എസ് എസിൽ 514 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 507 പേർ വിജയിച്ചു. ഇവിടെ 56 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.