കോഴിക്കോട്: പ്രവാചക നിന്ദയോട് നാവടക്കില്ല, ഉന്മൂലന രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ ചത്വരം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി കേരള ഘടകം മുതലക്കുളം മൈതാനിയിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് ചത്വരം ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യയുടെ ചിഹ്നം ബുൾഡോസറായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. കവി പി.കെ.ഗോപി, പത്രപ്രവർത്തകൻ എൻ.പി.ചെക്കുട്ടി, ഒ.അബ്ദുറഹ്മാൻ, പി.അംബിക,രാജീവ് ശങ്കരൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഡ്വ.വി.കെ.ഫൈസൽ ബാബു, ശരീഫ് മേലേതിൽ എന്നിവർ പ്രസംഗിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് പൂക്കോട്ടൂർ സ്വാഗതവും ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |