കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സാംസ്കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി ജൂലൈ 16,17,18 തിയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണയോഗം ജൂൺ 28ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് മഹാറാണി ഹോട്ടലിൽ ചേരുന്നതാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി സി.അജോയ് എന്നിവർ അറിയിച്ചു.യോഗത്തിൽ ജനപ്രതിനിധികൾ, ചലച്ചിത്രപ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
സ്ത്രീകൾ സംവിധാനം ചെയ്ത അന്താരാഷ്ട്ര സിനിമകൾ, ഇന്ത്യൻ സിനിമകൾ, മലയാള ചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും. ആകെ 20 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |