രാമനാട്ടുകര: വ്യാപാരി വ്യവസായി സമിതി കോടമ്പുഴ യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ടി.മരക്കാർ ഉദ്ഘാടനം ചെയ്തു. എൻ.പി.യൂസുഫ് അലി അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ടി.മധുസൂദനൻ, പ്രസിഡന്റ് എ.എം. ഷാജി, വൈസ് പ്രസിഡന്റ് ജലീൽ ചാലിൽ, എം.സുരേഷ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീധരൻ നടുക്കണ്ടി സ്വാഗതവും പി.ചന്ദ്രദാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.കെ.അബ്ദുൽ റസാഖ് (പ്രസിഡന്റ്), എം.പി.യൂസുഫ് അലി (വൈസ് പ്രസിഡന്റ് ), ശ്രീധരൻ നടുക്കണ്ടി (സെക്രട്ടറി ), റഫീഖ് ആറ്റുപുറം (ജോ.സെക്രട്ടറി ) വി.ചന്ദ്രദാസൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |