വടകര: ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ "കേരളം താലിബാനിസത്തിലേക്കോ ? സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ എം.എസ് തുടങ്ങിയവർ വിഷയാവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് ആയഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു പ്രസംഗിച്ചു. കേരളത്തിൽ പ്രതികരിക്കുന്നവനും പ്രതികരിക്കാത്തവനും ഇരയാകുന്നത് താലിബാനിസത്തിന്റെ ലക്ഷണങ്ങളാണെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. കേരളത്തിൽ ഭരണാധികാരികൾക്ക് പോലും താലിബാനിസത്തിന്റെ ലക്ഷണങ്ങളിൽ അഭിപ്രായങ്ങൾ തിരുത്തേണ്ടിവരുന്ന സാഹചര്യം ഉണ്ടായെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |