കോഴിക്കോട്: ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഓൺ ദ പിച്ച് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഗാന്ധി ഗൃഹത്തിൽ പുസ്തക സംവാദം നടത്തി. വർഗീയതയ്ക്കെതിരായ ഗാന്ധിജിയുടെ പോരാട്ടം ഇന്ത്യൻ ക്രിക്കറ്റിനെയും സ്വാധീനിച്ചതായി ചടങ്ങിൽ സംസാരിച്ച പ്രൊഫ. എം.സി. വസിഷ്ഠ് പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് ക്രിക്കറ്റിലെ മതാടിസ്ഥാനത്തിലുള്ള മത്സരങ്ങളെ ഗാന്ധിജി എതിർത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.രാമചന്ദ്രൻ, സി. പ്രസാദ്, ടി.കെ.എ.അസീസ്, എൻ.പി.വേണു, പി.ശിവാനന്ദൻ, പി.പി. ഉണ്ണികൃഷ്ണൻ, വെളിപാലത്ത് ബാലൻ, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |