ചേളന്നൂർ: ലോക റാബീസ് ദിനത്തിന്റെ ഭാഗമായി ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ് ബയോളജി ഡിപ്പാർട്ടുമെന്റും സെന്റർ ഫോർ വൺ ഹെൽത്ത് അഡ്വക്കസി ആൻഡ് റിസർച്ച് ഡിപ്പാർട്ടുമെന്റും സംയുക്തമായി റാബീസ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.കുമാർ എസ്.പി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ വെറ്ററിനറി സർജൻ ഡോ.ശ്രീഷ്മ വി.എസ് ഉദ്ഘാടനം ചെയ്തു. ഡോ.ആത്മ ജയപ്രകാശ്,
ലസിത കെ. ആർ എന്നിവർ പ്രസംഗിച്ചു. ഡോ.മേഘ പി.യു സ്വാഗതവും ഡോ.ഷൈമി.കെ നന്ദിയും പറഞ്ഞു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി റാബീസ് ബോധവത്കരണ പോസ്റ്റർ മേളയും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |