കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കേരള വനിതാലീഗ് ഫുട്ബോൾ മത്സരത്തിൽ ഏകപക്ഷീയമായ 15 ഗോളുകൾക്ക് ഗോകുലം കേരള എഫ്.സി കടത്തനാട് രാജ ഫുട്ബോൾ അക്കാഡമി വടകരയെ പരാജയപ്പെടുത്തി. ഗോകുലത്തിന്റെ വിവിയൻ കൊനേരു അഡ്ജെ പത്ത് ഗോളുകളാണ് നേടിയത്. മത്സരത്തിന്റെ 6,8,9,34,35,40,43,51,56,62 മിനിട്ടുകളിലായിരുന്നു ഗോളുകൾ. 8,24,38 മിനുട്ടിൽ ഹാർമിലിൻ കൗറും 20ാം മിനുട്ടിൽ മാനസയും 45ാം മിനിട്ടിൽ സോണിയയും ഗോകുലത്തിനു വേണ്ടി ഗോളുകൾ നേടി. ഞായറാഴ്ച ഗോകുലം കേരള എഫ്.സിയും ലോഡ്സ് എഫ്.എയും ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |