SignIn
Kerala Kaumudi Online
Thursday, 19 September 2024 10.47 AM IST

ഗ്രീൻ പ്രോട്ടോകോൾ: രചനാ മത്സരം നാളെ

Increase Font Size Decrease Font Size Print Page
art
ഗ്രീൻ പ്രോട്ടോകോൾ: രചനാ മത്സരം നാളെ

വടകര: 26 മുതൽ ഡിസം. 1 വരെ വടകര നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഗ്രീൻ പ്രോട്ടോക്കാൾ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി നാളെ രചനാ മത്സരം നടത്തും. പങ്കെടുക്കുന്ന 1500 മത്സരാർത്ഥികൾക്ക് നൽകാനുള്ള പേപ്പർ പേന നിർമ്മാണ പരിശീലനം വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാനുമായ പ്രജിത എ. പി ഉദ്ഘാടനം ചെയ്തു .പരിപാടിവേദികളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വല്ലം മെടയുന്നതിന് നാളെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള മത്സരം നടത്തും. ഹരിയാലി ഡയറക്ടർ മണലിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ യൂനുസ് വടകര സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ മരിയ ബെല്ല പ്രസംഗിച്ചു. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ക്രാഫ്റ്റ് അദ്ധ്യാപിക മെർലിൻ കൊറിയ പരിശീലനത്തിന് നേതൃത്വം നൽകി. വടകര ഉപ ജില്ലയിലെ സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.അദ്ധ്യാപകരായ കവിത. വി , ദിൽന പി .എം, മുഹമ്മദ്.എ. എം , നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ ഷംന.പി, അക്താബ് റോഷന്‍, ദൃശ്യ, ഡി.ഹരിത കർമ സേന അംഗങ്ങളായ ദിവ്യ. കെ , ഷിംന. സി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, KALOLSEVE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.