വളയം: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിൻന്റെ വിവരശേഖരണവും ക്യൂആർ കോഡ് പതിക്കലും വളയം ഗ്രാമ പഞ്ചായത്തിൽ പൂർത്തിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രതീഷ് ഉദ്ഘാടനം ചെയ്തു. ഇതോടെ പഞ്ചായത്തിലെ മാലിന്യശേഖരണവും,സംസ്കരണവും ഡിജിറ്റിലായി നിരീക്ഷിക്കാനും ഇടപെടൽ നടത്താനും കഴിയും. 14 ഹരിതകർമ്മ സേനാംഗങ്ങളാണ് 5379 വീടുകളിലും സ്ഥാപനങ്ങളിലും പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ വാർഡ് തലം മുതൽ സംസ്ഥാനതലം വരെ ഒരു ഏകീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാൻ കഴിയുമെന്നാണ് ഹരിതമിത്രം ആപിൻ്റെ പ്രത്യേകത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻറ മൊത്തത്തിലുളള മാലിന്യ അവലോകനം, വാർഡ് തിരിച്ചുളള വിശദാംശങ്ങൾ, പരാതികൾ, യൂസർഫ്രീ ശേഖരണം എന്നിവയുടെ വിശദാംശങ്ങളെല്ലാം ഈ വെബ് പോർട്ടലിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |