പേരാമ്പ്ര: വിഷ രഹിതപച്ചക്കറി കൃഷിക്ക് വിദ്യാലങ്ങളിൽ പദ്ധതിയൊരുക്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. "ഹരിതസമൃദ്ധി വിഭവസമൃദ്ധി' എന്ന പേരിലാണ് ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൈവപച്ചക്കറി തോട്ടങ്ങളൊരുക്കുന്നത്. കൃഷി വകുപ്പിന്റെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെയാണ് പദ്ധതി. പദ്ധതിയുടെ നടീൽ ഉദ്ഘാടനം രാമല്ലൂർ ജി.എൽ.പി. സ്കൂളിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗംപ്രഭാ ശങ്കർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. ബിന്ദു, കൃഷി ഓഫീസർ അശ്വതി ഹർഷൻ, എൻ.എം.ഒ. സൂര്യ, കെ. ബഷീർ, സി. ഗംഗാധരൻ, യു.കെ. ശശി, കനി ക്ലബ്ബ് കൺവീനർ സയീദ്, പ്രധാനാദ്ധ്യാപിക എം.കെ. സിന്ധു, പി.ടി.എ. പ്രസിഡന്റ് സ്വപ്നേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജൈവകർഷകൻ യു.കെ ദാമോദരൻ നായരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |